|    Mar 25 Sat, 2017 7:35 am
FLASH NEWS

ഡിഫ്തീരിയ: മൂന്ന് പ്രധാന വാക്‌സിനുകള്‍ കിട്ടാനില്ലെന്ന് ആരോഗ്യ വകുപ്പ്

Published : 27th June 2016 | Posted By: SMR

പൊന്നാനി: ഡിഫ്തീരിയ രോഗ ഭീതി നിലനില്‍ക്കുന്ന ജില്ലയില്‍ മൂന്ന് പ്രധാന വാക്‌സിനുകള്‍ കിട്ടാതെ ആരോഗ്യ വകുപ്പ് പ്രതിസന്ധിയില്‍. അഞ്ചാം പനിയെ പ്രതിരോധിക്കാന്‍ നല്‍കുന്ന മീസില്‍സ്, മുണ്ടിവീക്കത്തിന് നല്‍കുന്ന എംഎംആര്‍, പോളിയോ കുത്തിവയ്പ് വാക്‌സിനായ ഐവിപി എന്നിവയ്ക്കാണ് ജില്ലയില്‍ കടുത്തക്ഷാമം നേരിടുന്നത്. ഡിഫ്തീരിയ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരുന്നുകളുടെ ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുറകോട്ടടിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. ഡിഫ്തീരിയ പ്രതിരോധത്തിന് ഈ വാക്‌സിനുകള്‍ നല്‍കേണ്ടതുണ്ട്.
പ്രതിരോധ കുത്തിവയ്പ്പിനെതിരായ പ്രചാരണങ്ങളാണ് ആരോഗ്യ വകുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതില്‍ നിന്നു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യം. ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി ഡിഫ്തീരിയ നിലവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരെ കൂടാതെ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ജില്ലയിലെ 16 വയസ്സിന് താഴെയുള്ള മുഴുവന്‍ കുട്ടികളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഡിഫ്തീരിയ ബാധിച്ച് ഈ വര്‍ഷം രണ്ട് കുട്ടികള്‍ ജില്ലയില്‍ മരിച്ചിരുന്നു.

(Visited 65 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക