|    Jan 20 Fri, 2017 9:32 am
FLASH NEWS

ഡിഫ്തീരിയ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

Published : 5th August 2016 | Posted By: SMR

കല്‍പ്പറ്റ: നെന്മേനി ഗ്രാമപ്പഞ്ചായത്തില്‍ ഡിഫ്തീരിയ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ചുള്ളിയോട് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സി ഗീതയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശാവര്‍ക്കര്‍മാരും പ്രദേശത്തെ 150ഓളം വീടുകള്‍ സന്ദര്‍ശിച്ചു. തൊണ്ട വേദനയോ അനുബന്ധ അസുഖങ്ങളോ ഉള്ളവര്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.
സംശയമുള്ളവരെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇന്ന് സ്‌കൂളില്‍ പിടിഎ മീറ്റിങ് നടത്തും.
ഡിഫ്തീരിയയെക്കുറിച്ച് ഡോ. ജിതേഷ് (ആര്‍സിഎച്ച് ഓഫിസര്‍) ക്ലാസെടുക്കും. തൊണ്ടവേദനയോ തൊണ്ടയ്ക്ക് അസ്വസ്ഥതയോ ഉളളവര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തി പരിശോധിക്കേണ്ടതാണെന്നു ഡിഎംഒ (ആരോഗ്യം) ഡോ. ആശാദേവി അറിയിച്ചു. രോഗസംശയമോ സ്ഥിരീകരണമോ ഉണ്ടായാല്‍ ആ വീടിന്റെ ചുറ്റുമുള്ള 100 വീടുകള്‍ സര്‍വേ നടത്തി അവിടെ ആര്‍ക്കെങ്കിലും തൊണ്ടയ്ക്ക് അസുഖമുണ്ടെങ്കില്‍ അവരെ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയരാക്കുകയും ആവശ്യമെങ്കില്‍ അടിയന്തരമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്യണം.
മെഡിക്കല്‍ കോളജില്‍ മാത്രമാണ് ഡിഫ്തീരിയക്ക് ചികില്‍സ ലഭ്യം. രോഗിയുടെ വീട്ടിലുള്ളവര്‍ക്ക് പ്രതിരോധത്തിന് എറിത്രോമൈസിന്‍ ഗുളികകള്‍ നല്‍കും. രോഗപ്രതിരോധ കുത്തിവയ്പിന് വിമുഖത കാണിക്കുന്നവരിലാണ് ഡിഫ്തീരിയ ഉണ്ടാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക