|    Jan 18 Wed, 2017 5:12 am
FLASH NEWS

ഡിഫ്തീരിയ കേസുകളെക്കുറിച്ച് അന്വേഷിക്കണം: സെന്‍പ

Published : 10th July 2016 | Posted By: SMR

കോഴിക്കോട്: വാക്‌സിനേഷന്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പൗരന്‍മാരില്‍ നിക്ഷിപ്തമായിരിക്കെ ആരോഗ്യവകുപ്പ് അധികൃതര്‍ ഭീഷണിയുടെ സ്വരത്തില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധിച്ചു നല്‍കുന്നത് നീതീകരിക്കാനാവില്ലെന്ന് പ്രകൃതി ചികില്‍സാ ഡോക്ടര്‍മാരുടെ സംഘടനയായ സെന്‍പ അഭിപ്രായപ്പെട്ടു.
മലപ്പുറത്തുനിന്നു റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഡിഫ്തീരിയ കേസുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്ന് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. വാകിസനേഷന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ ആരോഗ്യവകുപ്പിനെ മാത്രം കേള്‍ക്കാന്‍ തയ്യാറാവുകയും മറുപക്ഷത്തെ തീര്‍ത്തും അവഗണിക്കുകയും ചെയ്യുന്നതിന് പകരം നിഷ്പക്ഷമായ നിലപാട് സ്വീകരിച്ച് സത്യം കണ്ടെത്താന്‍ സഹായിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഡോ. എസ് കെ മാധവന്‍ അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക