|    May 30 Tue, 2017 6:54 pm
FLASH NEWS

ഡിഫ്തീരിയ: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നടത്തി

Published : 14th July 2016 | Posted By: SMR

കാസര്‍കോട്: മഞ്ചേശ്വരത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഡിഫ്തീരിയ പ്രതിരോധ കുത്തിവെയ്പ് നടത്തി. സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിലെ തൊണ്ണൂറോളം തൊഴിലാളികള്‍ക്കാണ് കുത്തിവെയ്പ് നടത്തിയത്. ഈ ഫാക്ടറിയിലെ അസം സ്വദേശിയായ ഒരു തൊഴിലാളി ഡിഫ്തീരിയ എന്ന് സംശയിക്കുന്ന  രോഗം ബാധിച്ച് മരണപ്പെട്ട സാഹചര്യത്തിലാണ് കുത്തിവെയ്പ് നടത്തിയത്.
ഇതര സംസ്ഥാനത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന മഞ്ചേശ്വരത്തെ മറ്റു രണ്ടു സ്വകാര്യ ഫാക്ടറികളില്‍ കൂടി ഇന്നും നാളെയും മഞ്ചേശ്വരം പ്രാഥമിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഡിഫ്ത്തീരിയ പ്രതിരോധ കുത്തിവെയ്പ് നടത്തും. കുത്തിവെയ്പിന് മഞ്ചേശ്വരം പിഎച്ച്‌സിയിലെ ഡോ. ഷൈന നേതൃത്വം നല്‍കി. പ്ലൈവുഡ് ഫാക്ടറി തൊഴിലാളി മരിച്ചത് ഡിഫ്തീരിയ രോഗബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day