|    Jan 20 Fri, 2017 9:37 pm
FLASH NEWS

ഡിഫ്തീരിയ: ആശുപത്രികളില്‍ മരുന്നില്ല; മലയോരം ഭീതിയില്‍

Published : 18th July 2016 | Posted By: SMR

മുക്കം: കോഴിക്കോട് ജില്ലയില്‍ ഡിഫ്തീരിയ പിടിപ്പെട്ടവരുടെ എണ്ണം ദിനേന വര്‍ധിക്കുമ്പോഴും രോഗം സ്ഥിരീകരിച്ച മലയോര മേഖലയിലെ ഗവ. ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രതിരോധ കുത്തിവയ്പ്പിനുള്ള മരുന്നില്ല. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രതിരോധ പ്രവര്‍ത്തനം പ്രഹസനമാവുകയാണ്.
കാരശ്ശേരി, കൊടിയത്തൂര്‍, ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്തുകളിലെ ആശുപത്രികളിലൊന്നും മരുന്നില്ലാത്തതിനാല്‍ പ്രതിരോധ കുത്തിവയ്പ്പ് നടക്കുന്നില്ല. കാരശ്ശേരി, കുന്ദമംഗലം പഞ്ചായത്തുകളില്‍ ഓരോരുത്തര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ്. സംശയത്തിന്റെ നിഴലില്‍ കഴിയുന്നവരുമുണ്ട്. ജില്ലയില്‍ ഇതിനകം 23 പേര്‍ക്ക് ഡിഫ്തീരിയ കണ്ടെത്തി. രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതമാക്കാന്‍ കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് യോഗം തീരുമാനിച്ചിരുന്നു.
ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ മുതിര്‍ന്നവര്‍ക്കടക്കം വാക്‌സിനേഷന്‍ നല്‍കണമെന്നാണ് നിര്‍ദേശം. രോഗികളുമായി ഇടപഴകുന്നവര്‍ ടിഡി വാക്‌സിനെ എടുക്കേണ്ടതുണ്ട്. പക്ഷേ മരുന്ന് എത്തിക്കാത്തതിനാല്‍ എല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണ്. രോഗഭീതിയിലാണ്ടവര്‍ നിര്‍ദേശാനുസരണം കുത്തിവയ്പ്പിനായി ആശുപത്രികളില്‍ എത്തി നിരാശരായി മടങ്ങുകയാണ്. ദിനേന നിരവധി പേര്‍ പ്രതിരോധ കുത്തിവെപ്പിനായി ആശുപത്രികളില്‍ എത്തുന്നു.
മരുന്ന് എന്നാണ് എത്തുക എന്നു പോലും ഡോക്ടര്‍മാര്‍ ഉര്‍പ്പെടെ ആശുപത്രി ജീവനക്കാര്‍ക്ക് അറിയില്ല. ഇവരും കൈമലര്‍ത്തുകയാണ്. ചെറുവാടിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് അഞ്ച് പഞ്ചായത്തുകളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഇതില്‍ ഡിഫ്തീരിയ സ്1ഥിരീകരിച്ച പഞ്ചായത്തുകളും പെടും. രോഗികളുമായി ഇടപഴകുന്നവര്‍ വരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാനാവാതെ ഭീതിയില്‍ കഴിയുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക