|    Sep 21 Fri, 2018 6:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഡിണ്ടിഗലില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

Published : 21st May 2018 | Posted By: kasim kzm

മുണ്ടക്കയം: തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുണ്ടായ വാഹനാപകടത്തില്‍ യാത്രക്കാരും രക്ഷാപ്രവര്‍ത്തകനും അടക്കം മൂന്നു മലയാളികള്‍ മരിച്ചു. പത്തനംതിട്ടയില്‍ നിന്നു ബംഗളൂരുവിലേക്കു പോയ സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കട്ടപ്പന നരിയമ്പാറ കല്ലൂരാത്ത് കെ കെ രാജന്‍ (67), മുണ്ടക്കയം പറത്താനം മൂന്നാനപ്പള്ളിയില്‍ സണ്ണി ജോസഫിന്റെ മകന്‍ ജിനുമോന്‍ ജോസ് (28), കൊല്ലം അഞ്ചാലുംമൂട് ചിറ്റിലക്കാട്ട് തെക്കേതില്‍ ബൈജു (ഷാജി) എന്നിവരാണ് മരിച്ചത്. 10ഓളം പേര്‍ക്ക് പരിക്കുണ്ട്.
ഡിണ്ടിഗലിനു സമീപം മഴയെ തുടര്‍ന്നു ബസ് തെന്നിമറിയുകയായിരുന്നു. ബസ്സില്‍ നിന്ന് പുറത്തിറങ്ങിയ രാജനും ജിനുവും സഹായിക്കാനായി ലോറിയില്‍ നിന്ന് ഇറങ്ങിയ ബൈജുവുമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ പുറത്തിറങ്ങി റോഡിലേക്ക് കയറുംവഴി മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. ജിനു ബംഗളൂരു ഐടി കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ് സീനിയര്‍ എക്‌സിക്യൂട്ടീവാണ്.  മാതാവ്: ആന്‍സി. സഹോദരന്‍: ജിജു.
നരിയംപാറ പുതിയകാവ് ദേവീക്ഷേത്രം ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് രാജന്‍. ഭാര്യ: പൊന്നമ്മ. മക്കള്‍: ബിജേഷ്, വിജി, ബിജു. മരുമക്കള്‍: സുരേഖ, രാജേഷ്, ഷാദിയ. സംസ്‌കാരം ഇന്ന് 10.30ന് വീട്ടുവളപ്പില്‍. ബൈജു അഞ്ചാലുംമൂട്ടില്‍ നി ന്ന് ഉല്‍സവ ഫ്‌ളോട്ടുമായി തമിഴ്‌നാട് രാജപാളയത്തേക്ക് പോവുമ്പോഴായിരുന്നു അപകടം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss