|    Jul 24 Mon, 2017 4:30 pm
Home   >  Todays Paper  >  page 7  >  

ഡിഡിസിഎ അഴിമതി: കീര്‍ത്തി ആസാദിന്റെ ഹരജി തള്ളി

Published : 10th February 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍(ഡിഡിസിഎ) അഴിമതി സംബന്ധിച്ച അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി.
മുന്‍ ക്രിക്കറ്റ് താരങ്ങളായ കീര്‍ത്തി ആസാദ്, ബിഷാന്‍ സിങ് ബേദി എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ കേസ് അന്വേഷിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
സിബിഐ പ്രാഥമികാന്വേഷണം തുടങ്ങിക്കഴിഞ്ഞതാണെന്നും അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ അന്വേഷണം നടക്കുന്ന കേസില്‍ ഇടപെടുന്നത് അപക്വമായ നടപടിയാണെന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായത്തോട് കോടതി യോജിച്ചതായും ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക