|    Dec 17 Sun, 2017 4:12 am
FLASH NEWS

ഡിടിപിസി ധനവിനിയോഗം; അന്വേഷണത്തിന് ഉത്തരവിട്ടു

Published : 4th July 2016 | Posted By: SMR

കോഴിക്കോട്: കഴിഞ്ഞ ജൂലൈയിലെ മലബാര്‍ റിവര്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് നടന്ന ഡിടിപിസി ഫണ്ട് വിനിയോഗത്തെ കുറിച്ച് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഫെസ്റ്റിവല്‍ നടത്തിപ്പില്‍ ക്രമക്കേട് നടന്നുവോ എന്ന കാര്യം പരിശോധിക്കാന്‍ സബ് കലക്ടര്‍ കെ ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തി.
ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി സര്‍ക്കാര്‍ പണം നേടിയെടുക്കാന്‍ ശ്രമിച്ച സ്വകാര്യ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ടൂറിസം സെക്രട്ടറിക്ക് കത്തയക്കാനും തീരുമാനമായി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്കെതിരെയാണ് നടപടി. ഡിടിപിസിയുമായി സഹകരിച്ച് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎപിടിഎസ്) കമ്പനിയെ മുഖ്യ സംഘാടകരാക്കിയായിരുന്നു മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടത്തിയത്.
ഇതിന്റെ ഭാഗമായി കുറ്റിയാടി ചാലിപ്പുഴയിലും കോടഞ്ചേരി ഇരുവഴിഞ്ഞിപ്പുഴയിലും പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഈ സ്വകാര്യ ഏജന്‍സിയെ സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന റിവര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ തെരഞ്ഞെടുത്തതെന്നും ആരോപണമുണ്ട്.ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ കയാക്കിംഗ് ചാംപ്യന്‍ഷിപ്പില്‍ വിജയികളായ വിദേശ താരങ്ങള്‍ക്കുള്ള െ്രെപസ് മണിയാണ് നികുതി വെട്ടിച്ച് കൈക്കലാക്കാന്‍ സ്വകാര്യ ഏജന്‍സി ശ്രമിച്ചത്. നികുതി കഴിച്ചുള്ള ബാക്കി തുക ചെക്കായി നല്‍കാമെന്ന് ഡിടിപിസി അറിയിച്ചെങ്കിലും കമ്പനി വിസമ്മതിക്കുകയായിരുന്നു. വിദേശ താരങ്ങള്‍ തിരികെ പോയ ശേഷം കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അതും നടന്നില്ല. ആദായ നികുതി നിയമത്തിനെതിരാകുമെന്നതിനാല്‍ അതിനും ഡിടിപിസി വിസമ്മതം അറിയിക്കുകയായിരുന്നു. ഒരു മാസത്തിനകം നികുതി കഴിച്ചുള്ള സമ്മാനത്തുക കൈപ്പറ്റണമെന്ന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ഡിടിപിസിയിപ്പോള്‍. ഫെസ്റ്റിവലിന്റെ സമ്മാനദാനച്ചടങ്ങില്‍ ആനയെ എഴുന്നള്ളിച്ചതുള്‍പ്പെടെയുള്ള നിയമ ലംഘനങ്ങളും ഡിടിപിസി ജീവനക്കാരുടെ നടപടികളും അന്വേഷണ വിധേയമാക്കും. ഈ വര്‍ഷം മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനത്തിലാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവമ്പാടി എംഎല്‍എ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി ഡയരക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ധാരണയായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss