|    Aug 22 Tue, 2017 10:42 am
FLASH NEWS
Home   >  News now   >  

ഡ്രൈവിങ് ലൈസന്‍സ് ഇനി മൊബൈല്‍ ഫോണില്‍

Published : 8th September 2016 | Posted By: Navas Ali kn

digilocker-mobileinhand

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും ഇനി കൈയില്‍ കൊണ്ടുനടക്കേണ്ടതില്ല. പരിശോധനക്കു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് അവ മൊബൈല്‍ഫോണില്‍ കാണിച്ചാല്‍ മതിയാകും. രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലേക്കു മാറ്റി മൊബൈല്‍ഫോണില്‍ സൂക്ഷിക്കുന്ന പദ്ധതിയായ ഡിജിലോക്കര്‍ സംവിധാനം രാജ്യത്ത് തുടങ്ങിയതോടെയാണ് മൊബൈല്‍ഫോണില്‍ കാണിക്കുന്ന രേഖകള്‍ക്ക് നിയമസാധുത കൈവന്നത്.
കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിഥിന്‍ ഗഡ്കരി ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും ഡിജിലോക്കറില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. മൊബൈല്‍ ഫോണിലൂടെ ലഭിക്കുന്ന ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സിന്റെ സാധുത ട്രാഫിക് പോലിസിന് വളരെ എളുപ്പം ഉറപ്പാക്കാന്‍ കഴിയും. വ്യാജ ഡ്രൈവിങ് ലൈസന്‍സ് കണ്ടെത്താനും ഇതുവഴി സാധിക്കും. വിമാനത്താവളങ്ങളിലും ഡിജിലോക്കര്‍ സംവിധാനം വഴി കാണിക്കുന്ന രേഖകള്‍ക്ക് നിയമസാധുത ലഭിക്കും. വിലപ്പെട്ട രേഖകള്‍ കൈയില്‍ കൊണ്ടു നടക്കുമ്പോള്‍ ചീത്തയാകുന്നതും നഷ്ടപ്പെടുന്നതും ഡിജിലോക്കര്‍ സംവിധാനം വന്നതിലൂടെ ഇല്ലാതെയാകും.
muneer-card
akoli-fb

driving-licence-card

ente-rogi

pokemon-card

o-abdulla-short-card

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക