|    Jul 16 Mon, 2018 6:21 pm
FLASH NEWS

ഡിജിറ്റല്‍ ഇന്ത്യ ശില്‍പശാല; ഇരവിപേരൂര്‍ ഗ്രാമപ്പഞ്ചായത്തിന് ക്ഷണം

Published : 28th September 2017 | Posted By: fsq

 

തിരുവല്ല: ഡല്‍ഹിയില്‍ ഒക്ടോബര്‍ അഞ്ച്്, ആറ്്് തിയ്യതികളില്‍ നടക്കുന്ന ഡിജിറ്റല്‍ ഇന്ത്യ ശില്‍പശാലയിലേക്ക് കേരളത്തില്‍ നിന്നും ഇരവിപേരൂര്‍ ഗ്രാമപ്പഞ്ചായത്തിന് ക്ഷണം. കേന്ദ്ര ഭരണ പരിഷ്‌കാര വകുപ്പിനു വേണ്ടി ഇന്‍ഫോസിസ് ചെയര്‍മാന്‍ അസിം പ്രേംജിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ എംപവര്‍മെന്റ് ഫൗണ്ടേഷനാണ് ശില്‍പശാല നടത്തുക. സോഫ്റ്റ് വെയറുകളുടെ സ്ഥാപനവും, പ്രവര്‍ത്തനവും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഇഹെല്‍ത്ത് സംവിധാനം പഞ്ചായത്തുകളുടെ ആസ്തികളും വിഭവങ്ങളും തിട്ടപ്പെടുത്തി വര്‍ക്കിങ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ക്രമീകരിച്ച് വാര്‍ഷിക പദ്ധതി രൂപീകരണത്തിന് സഹായിക്കല്‍ തുടങ്ങി ഏഴ് പദ്ധതികളാണ് ശില്‍പശാലയില്‍ അവതരിപ്പിക്കുക. 2012 മുതല്‍ 2015 വരെ ഇരവിപേരൂര്‍ പഞ്ചായത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പഞ്ചായത്തിന് ക്ഷണം ലഭിച്ചിട്ടുള്ളത്. നിലവിലത്തെ വൈസ് പ്രസിഡന്റുമായ അഡ്വ. എന്‍ രാജീവ് ശില്‍പശാലയില്‍ പങ്കെടുത്ത് പഞ്ചായത്തില്‍ നടപ്പാക്കിയ വിവിധ ഇ-ഗവേണന്‍സ് പദ്ധതികള്‍ അവതരിപ്പിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss