|    Mar 29 Wed, 2017 9:02 pm
FLASH NEWS

ഡിജിറ്റല്‍ ഇന്ത്യ ദേശീയ ശില്‍പശാല നടത്തി

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ പ്രയോജനങ്ങള്‍ ഗ്രാമങ്ങളിലെ ഏറ്റവും സാധാരണക്കാരിലേക്ക് എത്തുന്നതിന് കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആവശ്യമാണെന്ന് കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍ പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ ദേശീയ ശില്‍പശാല കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ വിദൂരഗ്രാമങ്ങളിലെ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും സേവനങ്ങള്‍ അനായാസം ലഭിക്കാനും ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.  വരുംകാലത്തെ യുദ്ധങ്ങള്‍ പരമ്പരാഗതരീതിയിലാവില്ല. അന്യരാഷ്ട്രങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലകളിലേക്ക് നുഴഞ്ഞുകയറുന്ന യുദ്ധതന്ത്രങ്ങള്‍ നിലവില്‍ത്തന്നെ പലയിടങ്ങളിലും സംഭവിച്ചുകഴിഞ്ഞെന്നും പ്രോ വൈസ് ചാന്‍സലര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day