|    Jun 18 Mon, 2018 7:08 am
FLASH NEWS

ഡിജിപി ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നു: കെ മുരളീധരന്‍

Published : 30th January 2017 | Posted By: fsq

 

കഴക്കൂട്ടം: ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുന്ന ഡിജിപിയാണു സംസ്ഥാനത്തെ പോലിസിനെ നിയന്ത്രിക്കുന്നതെന്നു കെ മുരളീധരന്‍ എംഎല്‍എ. കോണ്‍ഗ്രസ് നേതാവ് എം എ ലത്തീഫിനെ ഗുണ്ടാ ആക്റ്റില്‍ ഉള്‍പ്പെടുത്താനുള്ള കഠിനംകുളം പോലിസിന്റെ ഗൂഢ നീക്കത്തിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഠിനംകുളം സ്‌റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭരിക്കുന്ന സര്‍ക്കാരും കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരും മല്‍സരിച്ചാണു കൊലപാതകങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പിണറായി വിജയന്‍ കേന്ദ്രത്തില്‍ പോയി നരേന്ദ്രമേ്്ാദിയെ സന്ദര്‍ശിച്ച് തിരിച്ച് കേരളത്തിലെത്തിയപ്പോഴാണു സെന്‍കുമാറിനെ മാറ്റി ലോക് നാഥ് ബെഹ്‌റയെ കേരള പോലിസിന്റെ തലപ്പത്തു കൊണ്ടുവന്നത്. ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും ആര്‍എസ്എസിനെ വെള്ളപൂശുകയും ചെയ്യുന്ന ലോക്‌നാഥ് ബെഹ്‌റ പോലിസ് സേനയെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു.  ന്യൂനപക്ഷ വോട്ട് നേടി അധികാരത്തിലെത്തിയ പിണറായിയും കൂട്ടരും കേരളത്തിലെ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് യുഎപിഎ പോലുള്ള കിരാതനിയമം അവരില്‍ ചുമത്തുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. കഠിനംകുളം വില്ലേജ് ഓഫിസ് പരിസരത്ത് നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12ന് ആരംഭിച്ച മാര്‍ച്ച് പോലിസ് സ്‌റ്റേഷന്‍ എത്തുന്നതിന് തൊട്ട് മുമ്പ്  പോലിസ്  തടഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss