|    Mar 29 Wed, 2017 10:50 pm
FLASH NEWS

ഡിജിപിയുടെ നിര്‍ദേശം ലംഘിച്ച് വടകരയില്‍ വീണ്ടും പോലിസ് ചെക്കിങ്

Published : 25th January 2016 | Posted By: SMR

റയീസ് വടകര

വടകര: സംസ്ഥാന പോലിസ് മേധാവി പുറപ്പടുവിച്ച പരിശോധനയില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വടകരയില്‍ വാ ഹന പരിശോധന തകൃതി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വടകര പോലിസ്, രാത്രികാല പരിശോധനയില്‍ റിഫഌക്ഷന്‍ ജാ ക്കറ്റ് ധരിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ച് കൊണ്ട് വാഹന പരിശോധന നടത്തിയത്. വടകരയിലെ താഴെ അങ്ങാടി മനാര്‍മുക്കിലെ വളവിന് അമ്പത് മീറ്റര്‍ അകലെയായി ഇരുട്ടില്‍ വാഹനങ്ങള്‍ക്ക് പോലിസിനെ തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് പോലിസ് പരിശോധനക്കക്കായി ഇറങ്ങിയത്. പന്ത്രണ്ട് മണിയായതോടെ ഇതുവഴി പോയ മുഴുവന്‍ വാഹനങ്ങളും ത ടഞ്ഞുനിര്‍ത്തി പരിശോധിക്കു കയായിരുന്നെന്ന് വാഹന ഉടമകള്‍ പറയുന്നു.
രാത്രി സമയങ്ങളില്‍ പോലിസ് വാഹനം പരിശോധിക്കുമ്പോള്‍ അപകട സാധ്യത കണക്കിലെടുത്താണ് റിഫഌക്ഷന്‍ ജാക്കറ്റ് ധരിക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചത്.
എന്നാല്‍ വടകര മേഖലയില്‍ ഹൈവെ പോലിസ്, എക്‌സൈസ്, പോലിസ് എന്നീ വിഭാഗങ്ങള്‍ ഈ നിര്‍ദ്ദേശം ലംഘിക്കുകയാണ്. അപകട സാധ്യതള്‍ കുറയ്ക്കാന്‍ വേണ്ടി സര്‍ക്കാരും പോലിസും ചേര്‍ന്ന് വിവിധ പദ്ധതികളും നിര്‍ദ്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുമ്പോഴാണ് പോലിസിന്റെ ഭാഗത്ത് നിന്നും ഇത്തരം ഗുരുതരമായ വീഴ്ചകള്‍.
ആഴ്ചകള്‍ക്ക് മുമ്പ് വടകര മുക്കാളി ദേശീയ പാതയില്‍ യുവാവ് ബസ്സിനടിയില്‍പെട്ട് മരിക്കാനിടയായതും ഇത്തരത്തിലുള്ള പരിശോധന കാരണമാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. എക്‌സൈസ് സംഘം കാറിന് പെട്ടെന്ന് കൈ കൈണിച്ചപ്പോള്‍ നിയന്ത്രണം വിട്ട് സ്‌റ്റോപ്പ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലുണ്ടായിരുന്ന യുവാവ് ബൈക്ക് വലതുവശതേക്ക് മാറ്റുന്നതിനിടയിലാണ് ബസ്സിനടിയില്‍ പെട്ട് ദാരുണമായി മരിച്ചത്.
വടകരയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തുമ്പോഴും പോലിസ് ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ സ്വീകരിക്കാറില്ലെന്ന വാര്‍ത്തകള്‍ മുമ്പും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
പരിശോധനക്കിടെ ഇത്തരം കാര്യങ്ങള്‍ ലംഘിക്കുന്ന പോലിസിനോട് ജനങ്ങള്‍ തിരിച്ചു ചോദിക്കാനും പേടിക്കുകയാ ണ്. അങ്ങനെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ വാഹനങ്ങളുടെ വി വിധ പേപ്പറുകള്‍ ശരിയല്ലെന്നു പറഞ്ഞ് ദിവസങ്ങളോളം സ്‌റ്റേഷനില്‍ കയറി ഇറങ്ങേണ്ട ഗതികേടാണെന്നും നാട്ടുകാര്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day