|    Dec 11 Mon, 2017 7:57 am
Home   >  Todays Paper  >  Page 1  >  

ഡിജിപിയാവാന്‍ ശ്രമിച്ചിട്ടില്ല: ബെഹ്‌റ

Published : 1st June 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവിയാകാന്‍ താന്‍ ശ്രമം നടത്തിയിട്ടില്ലെന്നും ഇതിനായി ആരുടെയും പിറകെ പോയിട്ടില്ലെന്നും നിയുക്ത ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പോലിസ് തലപ്പത്തെ അഴിച്ചുപണിയില്‍ ഡിജിപി സെന്‍കുമാറിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തയോടു പ്രതികരിക്കാനില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഉത്തരവുകളും തീരുമാനങ്ങളും അനുസരിക്കും.
സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കുക മാത്രമാണ് തന്റെ ജോലി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പദവിയില്‍ ജോലിചെയ്യുക എന്നത് ഉദ്യോഗസ്ഥന്റെ ചുമതലയാണ്. കുറേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്.
പോലിസിനെ അഴിമതിവിമുക്തമാക്കും. സിബിഐ മോഡല്‍ അന്വേഷണസംവിധാനം കൊണ്ടുവരും. സിബിഐ മോഡല്‍ അന്വേഷണത്തില്‍ വിശ്വസിക്കുന്ന ആളാണു താന്‍. കേസുകളില്‍ ശാസ്ത്രീയ അന്വേഷണമാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക