|    May 28 Sun, 2017 8:25 am
FLASH NEWS

ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് പദ്ധതിയുമായി തരൂര്‍ പഞ്ചായത്ത്

Published : 5th October 2016 | Posted By: Abbasali tf

ആലത്തൂര്‍:പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളും ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് പദ്ധതിയുമായി തരൂര്‍ പഞ്ചായത്ത് പദ്ധതി. ഇവയുള്‍പ്പടെ 5.49 കോടി രൂപയുടെ പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. കാര്‍ഷിക മേഖലയ്ക്ക് 76.80 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. സേവന മേഖലയ്ക്ക് 3 08 കോടി രൂപയുടെയും പാശ്ചാത്തല മേഖലയ്ക്ക് 1.48 കോടി രൂപയുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.എസ്‌സി ,ജനറല്‍ വിഭാഗങ്ങള്‍ എന്നിവരുടെ ഭവന നിര്‍മാണത്തിന് 70ലക്ഷം രൂപ ചെലവഴിക്കും. വയോജനങ്ങള്‍ക്ക് യോഗ പരിശീലനവും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പദ്ധതിയും പെണ്‍കുട്ടികള്‍ക്ക് കരാട്ടെ പരിശീലനവും നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി മനോജ് കുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day