|    Oct 19 Thu, 2017 2:08 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഡിഗ്രി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന പ്രതിഷേധാര്‍ഹം: കാംപസ് ഫ്രണ്ട്

Published : 13th October 2016 | Posted By: SMR

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ ഡിഗ്രി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കു കനത്ത തിരിച്ചടിയാവുന്ന അധികൃതരുടെ തീരുമാനം നീതീകരിക്കാനാവില്ല. നിരവധി പാവപ്പെട്ട വിദ്യാര്‍ഥികളാണ് പ്രൈവറ്റ് കോളജുകള്‍ വഴി പഠനം നടത്തുന്നത്. ഫീസ് വര്‍ധനയിലൂടെ ഈ വിദ്യാര്‍ഥികളെ ചൂഷണംചെയ്യുകയാണു സര്‍വകലാശാല.
വിദ്യാഭ്യാസത്തെ ധൃതിപിടിച്ച് കച്ചവടവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് അന്യായമായ ഈ ഫീസ് വര്‍ധനവും. പ്രൈവറ്റ് വിദ്യാര്‍ഥികളോടു തികഞ്ഞ അവഗണന കാണിക്കുകയും എന്നാല്‍ അതിനെ കച്ചവടമായി കാണുകയും ചെയ്യുന്നത് സര്‍വകലാശാല അവസാനിപ്പിക്കണം. സാധാരണക്കാരായ വിദ്യാര്‍ഥികളാണ് പ്രൈവറ്റ് വിദ്യാഭ്യാസത്തിനു സര്‍വകലാശാലയെ ആശ്രയിക്കുന്നത്.
വിദ്യാഭ്യാസം സേവനമാണെന്ന തത്വത്തില്‍ നിന്നു മാറി ലാഭനഷ്ടക്കണക്കുകള്‍ നിരത്തി കച്ചവടത്തിനു തുല്യമായ ന്യായം പറയുകയാണ് അധികാരികള്‍. വിദ്യാര്‍ഥികളെ കൊള്ളചെയ്തു ലക്ഷങ്ങളുടെ വരുമാനം പ്രതീക്ഷിക്കുന്ന അധികൃതരുടെ നടപടി പിന്‍വലിക്കണം. അല്ലാത്തപക്ഷം വിദ്യാര്‍ഥികളെ അണിനിരത്തി പ്രക്ഷോഭത്തിന് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും അബ്ദുല്‍ നാസര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക