|    Jan 23 Mon, 2017 8:09 am

ഡിഗ്രി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു

Published : 12th October 2016 | Posted By: SMR

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഡിഗ്രി പ്രൈവറ്റ് രജിസ്‌ട്രേഷന് ഫീസ് വര്‍ധിപ്പിച്ചു. മുന്നറിയിപ്പില്ലാതെയും വിദ്യാര്‍ഥിസംഘടനകളുമായി ചര്‍ച്ച ചെയ്യാതെയുമാണ് ഫീസ് വര്‍ധന.
പഠനക്കുറിപ്പുകളും സമ്പര്‍ക്ക ക്ലാസുകളും നല്‍കാതെയാണ് ഫീസ് വര്‍ധനയെന്നതും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു തിരിച്ചടിയാണ്. നേരത്തേ 1280 രൂപയായിരുന്നു രജിസ്‌ട്രേഷന്‍ ഫീസ്. ഇത് 1500 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കൂടാതെ റെക്കഗ്‌നീഷന്‍ ഫീസ് നൂറില്‍ നിന്ന് 125 ആയും മെട്രിക്കുലേഷന്‍ നൂറില്‍ നിന്ന് 125 ആയും റീമെട്രിക്കുലേഷന്‍ 100ല്‍ നിന്ന് 175 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. 60,000ത്തോളം പേരില്‍ നിന്ന് ഫീസിനത്തില്‍ തന്നെ യാതൊരു ബാധ്യതയുമില്ലാതെ ലക്ഷക്കണക്കിനു രൂപയാണ് സര്‍വകലാശാല ഡിഗ്രി പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം. ഫീസ് വര്‍ധനയ്‌ക്കെതിരേ രംഗത്തുവരാന്‍ ചില വിദ്യാര്‍ഥിസംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക