|    Nov 19 Mon, 2018 2:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിഐജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് നിരവധി കേസുകളില്‍ പ്രതി

Published : 7th November 2018 | Posted By: kasim kzm

തൃശൂര്‍: ഡിഐജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ യുവാവ് നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണെന്നു പോലിസ് കണ്ടെത്തി. ചേര്‍പ്പ് സ്വദേശി ഇഞ്ചമുടി കുന്നത്തുള്ളി വീട്ടില്‍ മിഥുനെയാണ് കഴിഞ്ഞ ദിവസം സിറ്റി ക്രൈംബ്രാഞ്ചും മണ്ണുത്തി പോലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ആര്‍ ഭാനുകൃഷ്ണ ഐപിഎസ് എന്നപേരില്‍ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
പോലിസി ല്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു രണ്ടാം ഭാര്യയുടെ സഹോദരനി ല്‍ നിന്ന് അഞ്ചു ലക്ഷം വാങ്ങി ചതിച്ചുവെന്ന പരാതിയിലാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. എസ്‌ഐ ചമഞ്ഞ് ചേര്‍പ്പില്‍ ഒരാളെ ഭീഷണിപ്പെടുത്തി പണം കൈപറ്റിയിരുന്നുവെന്നു പ്രതി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്.
ഇതിനിടെ, സ്‌റ്റേഷനില്‍ വച്ചു ശാരീരാകാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രതിയെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss