|    Oct 21 Sun, 2018 7:49 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഡിഎസിഎ : 8000ഓളം ഇന്ത്യക്കാര്‍ നാടുകടത്തല്‍ ഭീഷണിയില്‍

Published : 7th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: കുട്ടികളായിരിക്കെ അമേരിക്കയിലെത്തി പ്രായപൂര്‍ത്തിയാവുമ്പോള്‍ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്ന ഒബാമസര്‍ക്കാര്‍ നടപ്പാക്കിയ ഡിഎസിഎ നിയമം ട്രംപ് ഭരണകൂടം എടുത്തുകളഞ്ഞു. ഇത് അമേരിക്കയിലുള്ള 8000ഓളം ഇന്ത്യക്കാര്‍ക്ക് ഭീഷണിയാവുമെന്നാണു കണക്കൂകൂട്ടല്‍. ഒബാമ സര്‍ക്കാര്‍ 2012ലാണു ഡിഎസിഎ നടപ്പാക്കിയത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 7,87,000 പേര്‍ക്ക് അതിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. കടുത്ത സ്വദേശിവല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോവുന്ന ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എല്ലാ അമേരിക്കക്കാര്‍ക്കും തൊഴില്‍ നല്‍കുമെന്നത്. ഇതിന്റെ ഭാഗമായിട്ടാണു ഡിഎസിഎ നിയമം റദ്ദ്‌ചെയ്തത്. അതേസമയം, നിലവില്‍ ഈ നിയമത്തിന്റെ ആനുകൂല്യം നേടിയവര്‍ക്ക് അത് നഷ്ടമാവില്ല. എന്നാല്‍, പുതുതായി അപേക്ഷിക്കുന്നവര്‍ക്കു ലഭിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് വ്യക്തമാക്കി. മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍, പെറു തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെയാണ് പരിഷ്‌കരണ നടപടി കൂടുതലായി ബാധിക്കുമെങ്കിലും ഇന്ത്യയില്‍നിന്നുള്ള 7,881 പേര്‍ ഇതിന്റെ ഇരകളായി നാടുവിടേണ്ടിവരും.നിയമം പിന്‍വലിച്ചതോടെ നിരവധി പേര്‍ സമരവുമായി വൈറ്റ്ഹൗസിന്റെ മുന്നിലെത്തി. ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് നിയമം റദ്ദാക്കിയ നടപടി ഒഴിവാക്കണമെന്ന് ട്രംപിനു നിയമോപദേശം നല്‍കി. എന്നാല്‍, ഇവിടെ വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ അമേരിക്കയ്ക്കു സാധിക്കില്ല എന്നും കുടിയേറ്റത്തിന്റെ കാര്യത്തില്‍ ശക്തമായ നിയമം വേണം എന്നുമുള്ള മറുപടിയാണു ട്രംപ് നല്‍കിയത്.അനധികൃതമായി ഇത്തരത്തില്‍ അമേരിക്കയില്‍ എത്തുന്നവര്‍ മോശം ആളുകളാണെന്നോ, അവരുടെ അഭിമാനത്തെ ഹനിക്കുകയോ അല്ല ഞാന്‍ ചെയ്യുന്നത്. പകരം നിയമനിര്‍മാണം ശരിയായ രീതിയില്‍ നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ട്രംപ് പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss