|    Dec 17 Sun, 2017 5:24 pm
FLASH NEWS

ഡിഎന്‍എ പരിശോധന രാജീവ് ഗാന്ധി സെന്ററില്‍

Published : 5th December 2017 | Posted By: kasim kzm

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണപ്പെട്ട മല്‍സ്യതൊഴിലാളികളുടെ ഡിഎന്‍എ ഫിംഗര്‍ പ്രിന്റ് പരിശോധന എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ ഡോ. എം രാധാകൃഷ്ണ പിള്ളക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
മരിച്ചവരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധനയും സൗജന്യമായി ചെയ്തു കൊടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയുണ്ടായി. മൃതദേഹത്തില്‍ നിന്നും ശേഖരിച്ച സാംബിള്‍ ഡിഎന്‍എ പരിശോധനക്കു വിധേയമാക്കി അതുമായി ബന്ധുക്കള്‍ എന്ന് അവകാശപ്പെടുന്നവരില്‍ നിന്നും ശേഖരിച്ച സാംബിള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി താരതമ്യം ചെയ്താണ് മരിച്ചയാളെ തിരിച്ചറിയുന്നത്.  ലബോറട്ടറികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്തിട്ടുള്ളതായി ഡയറക്ടര്‍, ആര്‍ജിസിബി അറിയിച്ചു. ഹോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകളോടുകൂടിയ സാംബിളുകള്‍ മാത്രമേ ആര്‍ജിസിബിയില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss