|    May 29 Mon, 2017 4:00 am
FLASH NEWS

ഡിഎന്‍എ ഡിസ്‌ക്

Published : 6th September 2016 | Posted By: SMR

കംപ്യൂട്ടറും ഇന്റര്‍നെറ്റും വ്യാപകമായതോടെ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിന്റെ പ്രശ്‌നങ്ങളും വ്യാപകമായി. മുമ്പ് ഡാറ്റാ സ്റ്റോറേജിന്റെ ശേഷി വെറും എംബിയില്‍ ഒതുങ്ങിയിരുന്നുവെങ്കില്‍ ഇന്നത് ജിബിയും എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിന്റെ കാര്യത്തില്‍ ടിബിയുമായി വളര്‍ന്നിട്ടുണ്ട്. ഒരു ചെറിയ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളൊക്കെ ഡെസ്‌ക്‌ടോപ്പില്‍ സൂക്ഷിക്കാവുന്ന അവസ്ഥയുമുണ്ട്.
അതിനാല്‍, വിവരശേഖരണത്തിന് ഇന്നു നിലവിലിരിക്കുന്ന സാങ്കേതികവിദ്യ ക്രമേണ അപര്യാപ്തമായി മാറുകയാണ്. ഓരോ ദിവസവും ശേഖരിക്കേണ്ട വിവരങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതിലധികമാണ്. പുതിയ സാങ്കേതികവിദ്യകളുടെ അന്വേഷണത്തിനിടയിലാണ് ശാസ്ത്രജ്ഞര്‍ ഡിഎന്‍എയെക്കുറിച്ച് ആലോചിച്ചത്. വാഷിങ്ടണ്‍ സര്‍വകലാശാലയും മൈക്രോസോഫ്റ്റും സഹകരിച്ചു നടത്തിയ പരീക്ഷണത്തില്‍ സാങ്കേതിക വിദഗ്ധര്‍ ഡിഎന്‍എയില്‍ 200 എംബി വിവരങ്ങള്‍ ശേഖരിച്ചു. ഡിഎന്‍എക്കുള്ള ഒരു ഗുണം, അതു മാറ്റമില്ലാതെ നൂറ്റാണ്ടുകള്‍ നിലനില്‍ക്കുമെന്നതാണ്. ജീവന്റെതന്നെ ആധാരമായതിനാല്‍ അതു കാലഹരണപ്പെടുന്ന പ്രശ്‌നമില്ല. വളരെ കുറഞ്ഞ സ്ഥലത്ത് ഒരുപാട് വിവരങ്ങള്‍ അതിനു സൂക്ഷിച്ചുവയ്ക്കാനാവും. ഒരു കിലോഗ്രാം ഡിഎന്‍എയുണ്ടെങ്കില്‍ ലോകത്തുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിച്ചുവയ്ക്കാമത്രേ. കംപ്യൂട്ടര്‍ വരുന്നതിനു മുമ്പുതന്നെ ഡിഎന്‍എ വിവരശേഖരണം നടത്തുന്നുണ്ടുതാനും. എന്നാല്‍, ഈ മേഖലയില്‍ ഇനിയും കൂടുതല്‍ ഗവേഷണം നടക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day