|    Oct 18 Wed, 2017 4:47 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡിഎംകെയുടെ ചടങ്ങില്‍ കമല്‍ ഹാസനും രജനീകാന്തും

Published : 11th August 2017 | Posted By: fsq

 

ചെന്നൈ: അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ അഴിമതിക്കെതിരേ പ്രതികരിച്ച് തമിഴ് നടന്‍മാരായ കമല്‍ ഹാസനും രജനീകാന്തും ഡിഎംകെ വേദിയില്‍. കമല്‍ ഹസന്‍ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിനുമായി വേദി പങ്കിട്ടു. എന്നാല്‍, രജനീകാന്ത് കാണികള്‍ക്കൊപ്പം മുന്‍നിരയിലാണ് ഇരുന്നത്. പൊതുവേദിയില്‍ പങ്കെടുത്തതോടെ ഇവരുടെ രാഷ്ട്രീയപ്രവേശത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂടി. ഡിഎംകെയുടെ മുഖപത്രമായ മുരസൊലിയുടെ 75ാം വാര്‍ഷിക ചടങ്ങിലാണ് സിനിമാതാരങ്ങള്‍ പങ്കെടുത്തത്.  മുന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ എന്‍ ശ്രീനിവാസന്‍, ശിവാജി ഗണേശന്റെ മകനും നടനുമായ പ്രഭു തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക