|    Jan 22 Sun, 2017 7:09 am
FLASH NEWS

ഡിഎംആര്‍സിക്കും കെഎസ്ഇബിക്കും എതിരേ വ്യാപാരികള്‍ ധര്‍ണ നടത്തി

Published : 19th October 2016 | Posted By: Abbasali tf

കൊച്ചി: മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഡിഎംആര്‍സി അനാസ്ഥ കാട്ടുന്നുവെന്നും കെഎസ്ഇബിയുടേത് ജനദ്രോഹ നടപടികളാണെന്നും ആരോപിച്ച് വ്യാപാരികള്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ കെഎസ്ഇബി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. കലൂര്‍ മര്‍ച്ചന്റ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ റിട്ട. ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മെട്രോ നിര്‍മാണം സുഗമമായി നടത്തുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടെന്ന് ജസ്റ്റിസ് ഷംസുദ്ദീന്‍ പറഞ്ഞു. മെട്രോ നിര്‍മാണം ആരംഭിച്ചതുമുതല്‍ രൂക്ഷമായ വ്യാപാരമാന്ദ്യമാണെന്നും കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ടെലഫോണ്‍ വകുപ്പുകള്‍ ഏകോപനത്തോടും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കണമെന്നും കലൂര്‍ മര്‍ച്ചന്റ്‌സ് യൂനിയന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഐ ഡി പീതാംബരന്‍ അധ്യക്ഷതവഹിച്ചു. കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ഹാരിസ്, കെഎംസിസി വൈസ്പ്രസിഡന്റ് കാര്‍ത്തികേയന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍, ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി ജി രാജഗോപാല്‍, മര്‍ച്ചന്റ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ എ മുഹമ്മദലി, ട്രഷറര്‍ പി ആര്‍ ജോണ്‍സണ്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക