|    Jul 25 Tue, 2017 2:42 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഡിആര്‍എസ് സംവിധാനം ഐസിസി പുനപ്പരിശോധിക്കുന്നു

Published : 4th July 2016 | Posted By: SMR

ദുബയ്: ക്രിക്കറ്റ് നിയമങ്ങളില്‍ ചിലത് ഐസിസി (അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍) പുനപ്പരിശോധനയ്ക്ക് വിധേയമാക്കുന്നു. എല്‍ബിഡബ്ല്യു തീരുമാനത്തിലുള്ള പുനപ്പരിശോധന (ഡിആര്‍എസ്), നോബോളുകളില്‍ തേര്‍ഡ് അംപയറുടെ സേവനം തുടങ്ങിയ കാര്യങ്ങളിലാണ് ഐസിസി പുനപ്പരിശോധിക്കുന്നത്.
നിലവില്‍ എല്‍ബിഡബ്ല്യു ആയാല്‍ ബാറ്റ്‌സ്മാന് ഫീല്‍ഡ് അംപയറുടെ തീരുമാനത്തെ റിവ്യൂ ചെയ്യാം. ഈ നിയമമായിരിക്കും ഭേദഗതി ചെയ്യുക. ഈ വര്‍ഷം ഒക്ടോബര്‍ മുതലായിരിക്കും എല്‍ബിഡബ്ല്യു നിയമം ഭേദഗതി ചെയ്യുകയെന്നാണ് റിപോര്‍ട്ടുകള്‍. ഇതോടൊപ്പം നോബോളുകളുടെ കാര്യത്തില്‍ തേര്‍ഡ് അംപയര്‍ക്ക് ഇടപെടാനുള്ള അവസരമുണ്ടായേക്കും. ഏകദിന പരമ്പരകളിലൊന്നില്‍ പരീക്ഷിച്ച ശേഷമായിരിക്കും ഇതു സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നാണ് ഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക