|    Aug 23 Wed, 2017 7:52 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഡിആര്‍എസിന് ബിസിസിഐയുടെ പച്ചക്കൊടി

Published : 22nd October 2016 | Posted By: SMR

ന്യൂഡല്‍ഹി: അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം (ഡിആര്‍എസ്) ഉപയോഗിക്കാന്‍ ബിസിസിഐ സമ്മതം നല്‍കി. പരീക്ഷണാര്‍ഥം പരമ്പരയില്‍ ഡിആര്‍എസ് സംവിധാനം പ്രയോഗിച്ച ശേഷം തുടരുന്ന കാര്യത്തില്‍  തീരുമാനമെടുക്കാമെന്നും ബിസിസിഐ വ്യത്തങ്ങള്‍ അറിയി ച്ചു. ഇതുവരെ ഇന്ത്യന്‍ ടീമിന്റെ മ ല്‍സരങ്ങളില്‍ ഡിആര്‍ എസ് ഉപയോഗിച്ചിരുന്നില്ല.
ഡിആര്‍എസിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് ഐസിസി വൃത്തങ്ങള്‍ പറഞ്ഞു. എല്‍ബിഡബ്ലു വില്‍ കുടുങ്ങുമ്പോള്‍ പലപ്പോഴും സംഭവിക്കാവുന്ന അംപയറിങ് പിഴവിന് കൃത്യമായി പരിഹാരം കാണാന്‍ ഡിആര്‍എസിന് കഴിയുന്നുണ്ട്. സിസ്റ്റത്തിലെ അധിക കാമറകളുടെ സഹായത്താല്‍ മല്‍സരത്തിലെ നിര്‍ണായകമായ ഓരോ കാര്യങ്ങളും നിരീക്ഷിക്കാന്‍ സാധിക്കുന്നുവെന്നും മല്‍സരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ നടത്താന്‍ ഇതുമൂലം സാധിക്കുമെന്നും ഐസിസി വൃത്തങ്ങ ള്‍ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക