|    Jun 22 Fri, 2018 2:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഡാലസില്‍ വെടിവയ്പ് നടത്തിയത് ഒരാള്‍

Published : 10th July 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ ഡാലസില്‍ കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധപ്രകടനത്തിനിടെ അഞ്ചു പോലിസുകാരെ വെടിവച്ചുകൊന്നത് ഒരാളെന്ന് പോലിസ്. മിഖ ജോണ്‍സണ്‍ എന്നയാളാണ് കൊല നടത്തിയതെന്നാണ് പോലിസ് മേധാവി ഡേവിഡ് ബ്രൗണ്‍ അറിയിച്ചത്. നഗരത്തിലെ സ്ഥിതി സാധാരണഗതിയിലായെന്ന് മേയര്‍ മൈക് റോളിങ് അറിയിച്ചു. ജോണ്‍സണിന്റെ വീട്ടില്‍ നിന്നു ബോംബുനിര്‍മാണ വസ്തുക്കളും റൈഫിളുകളും കണ്ടെത്തിയതായി പോലിസ് പറഞ്ഞു.
അഞ്ചു പോലിസുകാരെ കൊലപ്പെടുത്തിയതിനു പിന്നാലെ ഇയാള്‍ സ്വയം വെടിവച്ചു മരിച്ചിരുന്നു. ലൂസിയാനയിലും മിന്നെസോട്ടയിലും കറുത്ത വര്‍ഗക്കാരായ ആള്‍ട്ടന്‍ സ്റ്റെര്‍ലിങ്, ഫിലാന്‍ഡോ കാസില്‍ എന്നിവരെ വെളുത്ത വര്‍ഗക്കാരായ പോലിസുകാര്‍ വെടിവച്ചു കൊന്നതിനു പിന്നാലെയാണ് പ്രതിഷേധം അരങ്ങേറിയത്. യുഎസില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പോലിസുകാര്‍ വെടിയേറ്റു മരിച്ചിരിക്കുന്നത്. ചിലര്‍ സംഘം ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് നേരത്തേ വന്ന വാര്‍ത്ത. മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss