|    Oct 16 Tue, 2018 4:32 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഡാറ്റ സംരക്ഷണത്തിന് കമ്മിറ്റി രൂപീകരിക്കും

Published : 7th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ച വിഷയങ്ങള്‍ പഠിക്കാന്‍ സുപ്രിംകോടതി റിട്ട. ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍.  വിദഗ്ധരെ ഉള്‍പ്പെടുത്തിയായിരിക്കും കമ്മിറ്റി രൂപീകരിക്കുക. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു നിയമനിര്‍മാണം നടത്തുമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വാട്‌സ്ആപ്പ് സ്വകാര്യതാ നയത്തിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ വാട്‌സ്ആപ്പ് ഫേസ്ബുക്കിനു നല്‍കുന്നതായി ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ചു നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍ വാട്‌സ്ആപ്പിനായും അര്‍വിന്ദ് ദത്താര്‍ ഫേസ്ബുക്കിനായും ഹാജരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss