|    Jul 18 Wed, 2018 12:17 pm
FLASH NEWS

ഡാറ്റാ ബാങ്ക് : പരാതികള്‍ സ്വീകരിക്കാന്‍ തീരുമാനം

Published : 18th September 2017 | Posted By: fsq

 

കണ്ണൂര്‍: കേരള നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ചട്ടങ്ങളിലെ ഭേദഗതി ഉത്തരവ് പ്രകാരം ഡാറ്റാ ബാങ്കില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ തുടര്‍ന്നും സ്വീകരിക്കാന്‍ തീരുമാനമായി.  ഡാറ്റാ ബാങ്കുകളുടെ പ്രസിദ്ധീകരണം, തെറ്റുതിരുത്തല്‍ അപേക്ഷകളിലെ തുടര്‍നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍മാരായ കൃഷി ഓഫിസര്‍മാരുടെയും ജില്ലാതല കണ്‍വീനര്‍മാരായ പ്രിന്‍സിപ്പല്‍ കൃഷി ഓഫളസര്‍മാരുടെയും വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനമെടുത്തത്. അപേക്ഷ നല്‍കാന്‍ ഇനിയും ആളുകള്‍ ബാക്കിയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. ഇതുപ്രകാരം പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍മാര്‍ ഉടമസ്ഥന്റെ പേര്, സര്‍വേ നമ്പര്‍, തണ്ടപ്പേര്‍, ഉദ്ദേശിക്കുന്ന പരിഹാരമാര്‍ഗം എന്നിവ ഉള്‍പ്പെടുത്തി 100 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച വെള്ളക്കടലാസില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരാമെന്ന് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. ഡാറ്റാബാങ്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ഇതിനകം 1,12,896 അപേക്ഷകളാണു ലഭിച്ചത്. ഇവ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാന്‍ ബാക്കിയുള്ള 159 തദ്ദേശംഭരണ സ്ഥാപനങ്ങള്‍ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്റ് എണ്‍വയോണ്‍മെന്റ് സെന്ററിന്റെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി കുറ്റമറ്റ ഡാറ്റാ ബാങ്ക് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss