|    Mar 24 Fri, 2017 11:39 pm
FLASH NEWS

ഡാറ്റാ കലക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും

Published : 26th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് റോഡുമാര്‍ഗമുള്ള പ്രധാന പ്രവേശനസ്ഥലങ്ങളില്‍ സംയോജിത ചെക് പോസ്റ്റ് സംവിധാനമെന്ന നിലയില്‍ ഡാറ്റാ കലക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് 84 ചെക്‌പോസ്റ്റുകളാണ് നിലവിലുള്ളത്. വാണിജ്യനികുതി, എക്‌സൈസ്, ഗതാഗതം, വനം, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളുടെ പ്രത്യേകം ചെക് പോസ്റ്റുകളില്‍ വേവ്വേറെ പരിശോധനയാണ് നടത്തുന്നത്. ഇത് നടപടിക്കുരുക്കുകളും അസുഖകരമായ സാഹചര്യങ്ങളുമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. എല്ലാ വകുപ്പുകള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ചിത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കാനും അവ അതത് വകുപ്പുകള്‍ക്ക് യഥാസമയം കൈമാറാനും പുതിയ സംവിധാനംവഴി സാധിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രി കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക