|    Nov 20 Mon, 2017 6:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡാര്‍ജിലിങ് : ജെജെഎം ഓഫിസ് കത്തിച്ചു

Published : 11th August 2017 | Posted By: fsq

 

ഡാര്‍ജിലിങ്: ഡാര്‍ജിലിങ് കുന്നുകളില്‍ അനിശ്ചിതകാല ബന്ദ് 75ാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം) ഓഫിസ് മുഖംമൂടി ധരിച്ച അജ്ഞാതര്‍ കത്തിച്ചു. പാര്‍ട്ടി ഓഫിസ് ആക്രമിച്ചതിന് ഉത്തരവാദികള്‍ പോലിസും ജില്ലാ ഭരണകൂടവുമാണെന്ന് ജിജെഎം നേതൃത്വം ആരോപിച്ചു. എന്നാല്‍, പോലിസ് ആരോപണം നിഷേധിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അജ്ഞാതര്‍ ഓഫിസിനു നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഓഫിസ് പൂര്‍ണമായും കത്തി നശിച്ചു. സാധാരണ വേഷത്തില്‍ മുഖംമൂടി ധരിച്ചെത്തിയ പോലിസുകാരാണ് ഓഫിസ് കത്തിച്ചതെന്ന് ജിജെഎം നേതാവ് ബിനയ് തമാങ് പറഞ്ഞു. ജിജെഎമ്മിനകത്തെ ഭിന്നതയാണ് പാര്‍ട്ടി ഓഫിസ് കത്തിക്കലിന് പിന്നിലെന്നും അനിശ്ചിതകാല ബന്ദ് തുടരുന്നതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, ഡാര്‍ജിലിങില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജിജെഎം പ്രവര്‍ത്തകര്‍ റാലികള്‍ സംഘടിപ്പിച്ചു. പോലിസിനെ ഉടനെ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക