|    Oct 24 Wed, 2018 5:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡാര്‍ജിലിങില്‍ സമാധാനം തിരിച്ചുവരുന്നു

Published : 28th September 2017 | Posted By: fsq

 

ഡാര്‍ജിലിങ്: മൂന്നര മാസത്തെ സംഘര്‍ഷത്തിനു ശേഷം ഡാര്‍ജിലിങ് കുന്നുകള്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു. ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം) അനിശ്ചിതകാല ബന്ദ് നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണിത്.ഡാര്‍ജിലിങില്‍ സമാധാനം തിരിച്ചുവന്നതില്‍ ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ജീവിതത്തിന്റെ എല്ലാ തുറകളിലുംപെട്ടവര്‍ തെരുവുകളിലിറങ്ങി. കടകമ്പോളങ്ങള്‍ ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു. പ്രക്ഷോഭം നിര്‍ത്തിവയ്ക്കുകയാണെന്നു ചൊവ്വാഴ്ച രാത്രിയാണ് ജിജെഎം പ്രഖ്യാപിച്ചത്. ജൂണ്‍ 15നാണ് പ്രക്ഷോഭം തുടങ്ങിയത്. ബുധനാഴ്ച രാവിലെ ആറിന് ബന്ദ് പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പ്രക്ഷോഭം നിര്‍ത്തിവച്ചത്.ജനാധിപത്യത്തില്‍ ഏതു പ്രശ്‌നവും പരിഹരിക്കാനുള്ള മാര്‍ഗം ചര്‍ച്ച മാത്രമാണെന്നും നിയമപരമായ പരിധിക്കകത്തു—നിന്നു പരിഹാരം സാധ്യമാണെന്നും മന്ത്രി ചൊവ്വാഴ്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.പ്രക്ഷോഭകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഔദ്യോഗിക യോഗം വിളിച്ചുകൂട്ടാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഡാര്‍ജിലിങിലെ വിവിധ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് ദുര്‍ഗാപൂജ ആശംസകള്‍ നേര്‍ന്നു. നിരവധി സര്‍ക്കാര്‍ ഇതര സംഘടനകള്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.ബന്ധുക്കളും മറ്റു വാഹനങ്ങളും റോഡിലിറങ്ങി. വിനോദസഞ്ചാര വ്യവസായം ഡാര്‍ജിലിങില്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് ടൂര്‍ ഓപറേറ്റര്‍മാരും ഹോട്ടല്‍ ഉടമകളും പ്രതീക്ഷിക്കുന്നത്.വാഹനങ്ങള്‍ നിരത്തിലിറക്കമെന്നും കടക്കമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കണമെന്നും ഒളിവില്‍ കഴിയുന്ന ജിജെഎം നേതാവ് ബിമല്‍ ഗുരൂങ് അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹം ജനങ്ങള്‍ക്ക് ഉല്‍സവകാല ആശംസകളും നേര്‍ന്നു. ഗുരൂങിനെതിരേ യുഎപിഎ പ്രകാരം അധികൃതര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അദ്ദേഹത്തിനെതിരേ തിരച്ചില്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss