|    Oct 20 Fri, 2017 3:39 am
Home   >  Editpage  >  Second edit  >  

ഡാര്‍ക്‌നെറ്റ്

Published : 10th August 2017 | Posted By: fsq

 

ഇന്റര്‍നെറ്റിന്റെ മറുപുറമാണ് ഡാര്‍ക്‌നെറ്റ്. ഇന്റര്‍നെറ്റ് വിവരവിനിമയരംഗത്ത് വലിയ വിപ്ലവമാണ് നടത്തിയത്. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായാണ് ഇന്റര്‍നെറ്റ് പ്രവര്‍ത്തിച്ചത്. എന്നാല്‍, അതിനകത്ത് അഗാധ സമുദ്രത്തിലെ കരിമ്പാറക്കെട്ടുകള്‍ പോലെയാണ് ഡാര്‍ക്‌നെറ്റ് പ്രവര്‍ത്തിക്കുന്നത്. അങ്ങോട്ടുള്ള പ്രവേശനം എളുപ്പമല്ല. വളരെ രഹസ്യാത്മകമായാണ് ഡാര്‍ക്‌നെറ്റിലെ സൈറ്റുകളും പ്രസ്ഥാനങ്ങളും ഇടപെടുന്നത്. ഉള്ളിത്തൊലി പോലെ നിരവധി അടരുകള്‍ക്കകത്താണ് അവര്‍ കഴിഞ്ഞുകൂടുന്നത്. അതിനാല്‍, അവര്‍ ആരെന്നോ എവിടെ പ്രവര്‍ത്തിക്കുന്നുവെന്നോ കണ്ടെത്താന്‍ പ്രയാസം. എന്തുകൊണ്ടാണ് സാമൂഹികവിരുദ്ധരും നിയമലംഘകരും കള്ളക്കച്ചവടക്കാരും ഡാര്‍ക്‌നെറ്റിനെ തങ്ങളുടെ പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്? ഡാര്‍ക്‌നെറ്റില്‍ ഇത്തരത്തിലുള്ള നിരവധി കമ്പോളങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നിയമപാലകര്‍ക്ക് അറിയാം. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ഒരു മോഡലിനെ ഇറ്റലിയില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തോടെ ഈ പ്രവര്‍ത്തനങ്ങളുടെ ഭയാനകത ലോകം അറിഞ്ഞു. 20കാരിയായ മോഡലിനെ തട്ടിക്കൊണ്ടുപോയത് ഡാര്‍ക്‌നെറ്റില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യകമ്പോളത്തിലൂടെ വില്‍പനയ്ക്കു വയ്ക്കാനായിരുന്നു എന്നാണ് ബ്രിട്ടിഷ് അധികൃതര്‍ അറിയിച്ചത്. അടിമച്ചന്തയില്‍ എത്തുന്നതിനു മുമ്പേ മോഡലിനെ പോലിസ് രക്ഷപ്പെടുത്തിയത് വെറും ഭാഗ്യം കൊണ്ടു മാത്രം എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക