|    Sep 19 Wed, 2018 6:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഡാമുകള്‍ തുറന്നത് പ്രളയത്തിന് കാരണമായെന്ന പ്രചാരണം അടിസ്ഥാനരഹിതം: കെഎസ്ഇബി

Published : 30th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയും കേരളത്തിലെ ഡാമുകള്‍ തുറന്നതാണ് സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായതെന്ന പ്രചാരണം ദുരുദ്ദേശ്യപരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന്് കെഎസ്ഇബി.
പേമാരിയിലും വെള്ളപ്പൊക്കത്തിലും കെഎസ്ഇബിക്കുണ്ടായ നഷ്ടം വളരെ വലുതാണ്. പദ്ധതികളില്‍ ഉണ്ടായ ഉല്‍പാദനനഷ്ടം കൂടി ഉപ്പെടുത്തി കണക്കിലെടുത്താല്‍ പ്രളയംമൂലം കെഎസ്ഇബിക്കുണ്ടായ ആകെ നഷ്ടം 820 കോടി രൂപയിലധികമാണ്. ഇവയെല്ലാം പുനര്‍നിര്‍മിക്കാന്‍ മിഷന്‍-റികണക്ട് എന്ന പേരില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഏറ്റെടുത്ത് നടപ്പാക്കുകയാണ്. ഈ ഘട്ടത്തില്‍ വസ്തുതാവിരുദ്ധ വാദങ്ങളുയര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോവാനാണ് കെഎസ്ഇബിയുടെ ശ്രമം. മഴ ശക്തി പ്രാപിച്ച സമയങ്ങളില്‍ അലര്‍ട്ടുകള്‍ നല്‍കിയതിനു ശേഷമാണ് ഡാമുകള്‍ വിവിധ ദിവസങ്ങളിലായി തുറന്നത്. ഒരു ഡാമും രാത്രികാലങ്ങളില്‍ തുറന്നിട്ടില്ല.
എന്നാല്‍ ബാ—ണാസുരസാഗര്‍ ഡാം മണ്ണുകൊണ്ട് നിര്‍മിച്ചതായതിനാല്‍ അലര്‍ട്ടുകള്‍ കൊടുത്ത് കാത്തിരിക്കാന്‍ നിര്‍വാഹമില്ല. അതുകൊണ്ടുതന്നെ പരമാവധി ജലനിരപ്പിന് മുകളിലായി വെള്ളം ഡാമില്‍ പിടിച്ചുനിര്‍ത്തുന്നത് ഡാമിന്റെ സുരക്ഷയെ തന്നെ ബാധിക്കും. ആയതിനാല്‍ പരമാവധി നിരപ്പിനു മുകളില്‍ വെള്ളം എത്തിയാല്‍ പിന്നീട് ഒഴുകിവരുന്ന മുഴുവന്‍ ജലവും പുഴയിലേക്ക് ഒഴുക്കിക്കളയുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലായിരുന്നുവെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss