|    Nov 21 Wed, 2018 1:37 am
FLASH NEWS
Home   >  Editpage  >  Second edit  >  

ഡാമുകള്‍ ആവശ്യമാണോ?

Published : 29th August 2018 | Posted By: kasim kzm

ആധുനിക ഭാരതത്തിന്റെ പുതിയ ക്ഷേത്രങ്ങളാണ് കൂറ്റന്‍ ഡാമുകളെന്നാണ് ഭക്രാനംഗല്‍ അണക്കെട്ട് രാജ്യത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത്. കാലം മാറി; കാലാവസ്ഥയും മാറി. ഇപ്പോള്‍ ഡാമുകളുടെ ആവശ്യകത തന്നെ ജിയോളജിസ്റ്റുകളും ഹൈഡ്രോളജിസ്റ്റുകളും ചോദ്യം ചെയ്യുകയാണ്.
കേരളത്തില്‍ ദുരന്തം പെയ്യുന്നതില്‍ ഡാമുകള്‍ക്കുള്ള പങ്ക് വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു. ഓരോ സെക്കന്‍ഡിലും ഏഴു ലക്ഷം ലിറ്റര്‍ വെള്ളമാണ് 20 ഡാമുകളില്‍ നിന്ന് തുറന്നുവിട്ടത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയില്‍ 4700 ഡാമുകള്‍ നിര്‍മിക്കപ്പെട്ടു. അതിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടത് 4.4 മില്യണ്‍ ജനങ്ങള്‍. അവരെല്ലാം പാവങ്ങളോ ആദിവാസികളോ ആയിരുന്നു. 116 വര്‍ഷം കഴിഞ്ഞ മുല്ലപ്പെരിയാര്‍ പോലെ നൂറിലേറെ അണക്കെട്ടുകളുണ്ട് രാജ്യത്ത്; 50 വര്‍ഷം കഴിഞ്ഞവ അമ്പതിലേറെയും. കേടുപാടുകളുള്ള അവ പേക്കിനാവായി തുടരുന്നു. റിസര്‍വോയറുകളുടെ അമിതഭാരം കാരണം ഭൂചലന സാധ്യതകളുള്ളതായും ശാസ്ത്രജ്ഞര്‍ പറയുന്നു.
വൈദ്യുതി ഉല്‍പാദനത്തിനും ജലസേചനത്തിനുമാണ് ഡാം ജലം ഉപയോഗിക്കുന്നത്. വൈദ്യുതിക്ക് കൂടുതല്‍ സൗരോര്‍ജം ഉപയോഗിക്കാം; സമാന്തര ഊര്‍ജസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്താം. അതുകൊണ്ട് ഇപ്പോഴത്തെ ഡാമുകളെല്ലാം ഡീ കമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ശരിയായ പഠനം നടത്തിയ ശാസ്ത്രജ്ഞന്മാരാണ്. അതു തള്ളിക്കളയാനാവുമോ?

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss