|    Jul 16 Mon, 2018 10:23 am
Home   >  Todays Paper  >  Page 4  >  

ഡാമുകളിലേക്ക് നീരൊഴുക്ക് ശക്തം

Published : 24th September 2017 | Posted By: fsq

 

തൊടുപുഴ: ജില്ലയില്‍ പദ്ധതി പ്രദേശങ്ങളില്‍ അടക്കം മഴ ശമിച്ചെങ്കിലും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തം. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ കെഎസ്ഇബി അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്തിട്ടേയില്ല. അതേസമയം, 39.3 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളില്‍ ഒഴുകിയെത്തി. പവര്‍ എക്‌സ്‌ചേഞ്ചില്‍ ഉയര്‍ന്ന വില തുടരുന്നതിനാല്‍ ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തിയിരിക്കുകയാണ്. മൊത്തം ശേഷിയുടെ 64 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടുകളില്‍ ഉള്ളതിനാല്‍ ഉല്‍പാദനം ഉയര്‍ത്തിയാലും പ്രശ്‌നമില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍. 2669.48 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇപ്പോള്‍ അണക്കെട്ടുകളിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 449.93 ദശലക്ഷം യൂനിറ്റ് കൂടുതലാണിത്. തുലാമഴ കൂടി കനിഞ്ഞാല്‍ ഇക്കുറി ജലശേഖരം സംഭരണശേഷിയുടെ 70-80 ശതമാനത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. 2363.97 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 58 ശതമാനമാണിത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss