|    Oct 20 Fri, 2017 5:27 am

ഡാമില്‍ മീന്‍പിടിക്കാന്‍ പോയ യുവാവിനെ കാണാതായി

Published : 9th March 2016 | Posted By: SMR

തൊടുപുഴ: ഇടുക്കി ഡാമില്‍ വലകെട്ടി മീന്‍ പിടിക്കാന്‍ പോയ യുവാക്കളില്‍ ഒരാളെ കാണാതായി. കണ്ണംപടി പുന്നപാറ മോനത്തോലിക്കല്‍ രാജീവിനെയാണ് (28) ഇടുക്കി ഡാമിലെ കെട്ടുചിറ ഭാഗത്ത് കാണാതായത്.
തിങ്കളാഴ്ച വീട് വിട്ടുപോയ സുഹൃത്തുക്കള്‍ കെട്ടുചിറഭാഗത്ത് മീന്‍പിടിക്കുന്നതിനായി വലകെട്ടി ഇന്നലെ രാവിലെ 7.30 ഓടെ വല അഴിക്കുന്നതിനിടയില്‍ വള്ളം മരക്കുറ്റിയിലിടിച്ച് മറിഞ്ഞു. നീന്തല്‍ അറിയാമായിരുന്ന മോഹനന്‍ നീന്തി കരയ്‌ക്കെത്തി. രാജീവ് വെള്ളത്തില്‍ താഴ്ന്ന് പോയി. വലകെട്ടാന്‍ എത്തിയ സമീപവാസി ഇത് കണ്ട് വള്ളത്തിലെത്തിയെങ്കിലും രാജീവ് വെള്ളത്തില്‍ താഴ്ന്ന് പോയിരുന്നു. വളരെ ആഴമേറിയ സ്ഥലമാണ് ഇവിടം. രാജീവ് താഴുന്നത് കണ്ട സമീപവാസിക്ക് നീന്ത ല്‍ അറിയാതിരുന്നതുകൊണ്ട് മുങ്ങി ഇയാളെ രക്ഷപെടുത്താനും കഴിഞ്ഞില്ല. മോഹനന്‍ നാട്ടുകാരെ കൂട്ടി വന്നാണ് തിരച്ചി ല്‍ ആരംഭിച്ചത്. വീട്ടിലറിയാതെയാണ് ഇരുവരും മീന്‍പിടിക്കാന്‍ പോയത്.
രാത്രി വൈകിയിട്ടും വീട്ടിലെത്താതിരുന്നപ്പോള്‍ വീട്ടുകാര്‍ അമ്പലത്തില്‍ ഉല്‍സവത്തിന് പോയതാണെന്നാണ് കരുതിയത്. പിന്നീട് മോഹനന്‍ ഉപ്പുതറ പോലിസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ പറയുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക