|    Mar 25 Sat, 2017 3:17 pm
FLASH NEWS

ഡാന്‍സ് ബാറില്‍ നൃത്തം ചെയ്ത മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 14th October 2016 | Posted By: SMR

പട്‌ന: ബിഹാറിലെ ഭോജ്പൂരില്‍ ഡാന്‍സ് ബാറില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത മൂന്ന് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫിസറും ഇതില്‍ പെടുമെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളെ അറിയിച്ചു. പോലിസുകാര്‍ ഡാന്‍സ് ബാറില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തംചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണു നടപടി. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സഞ്ജയ് കുമാര്‍, എഎസ്‌ഐ ദേവേന്ദ്ര സിങ്, കോണ്‍സ്റ്റബിള്‍ ഭുഷാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് പട്‌ന സോണല്‍ ഐജി നയ്യാര്‍ ഹുസ്‌നൈന്‍ ഖാന്‍ അറിയിച്ചു. വിജയദശമി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെയാണു സംഭവം.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക