|    Sep 19 Wed, 2018 10:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഡാം തുറന്നുവിട്ടപ്പോള്‍ മുന്നൊരുക്കം നടത്തിയില്ല: രമേശ് ചെന്നിത്തല

Published : 31st August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഡാം തുറന്നുവിട്ടപ്പോള്‍ ആവശ്യമായ മുന്നൊരുക്കം നടത്തിയില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു മുന്നൊരുക്കങ്ങളും നടത്താതെ ഡാം തുറന്നുവിട്ട ഭരണകൂടമാണ് പലയിടത്തും പ്രളയമുണ്ടാക്കിയത്. ഇടുക്കിയില്‍ മാത്രമാണ് കുറച്ചെങ്കിലും മുന്നൊരുക്കങ്ങള്‍ നടത്തിയത്.
എവിടെയെങ്കിലും റെഡും ബ്ലൂവും ഓറഞ്ചും എഴുതിവച്ചതു കൊണ്ടായില്ല. ജനങ്ങളെ അറിയിക്കേണ്ടിയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തുടക്കത്തില്‍ സൈന്യത്തെ വിളിച്ചിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു. അഞ്ചു ദിവസം കാത്തിരുന്ന ശേഷമാണ് സര്‍ക്കാര്‍ സൈന്യത്തെ വിളിച്ചത്. മുഖ്യമന്ത്രിയെ മാറ്റി പട്ടാളത്തിനു ഭരണം നല്‍കാനല്ല പറഞ്ഞത്. ഏത് പിള്ള എന്ത് പിള്ള എന്ന മട്ടിലാണ് കെഎസ്ഇബി ചെയര്‍മാന്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടനാട്ടില്‍ ഇപ്പോഴും വെള്ളമിറങ്ങിയിട്ടില്ല. ജലം ഒഴുകിപ്പോവാനുള്ള തണ്ണീര്‍മുക്കത്തും തോട്ടപ്പള്ളി സ്പില്‍വേയിലും മണ്ണിടിഞ്ഞ് തടസ്സപ്പെട്ടു കിടക്കുകയാണ്. ദുരന്തമെല്ലാം ഉണ്ടാക്കിയിട്ട് രക്ഷകന്റെ വേഷം കെട്ടുകയാണ് സര്‍ക്കാര്‍. മഴക്കെടുതിയുടെ സമയത്ത് എറണാകുളത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി രവീന്ദ്രനാഥിനെ കണ്ടില്ല. ദുരന്തസമയത്ത് മന്ത്രി കെ രാജു ജര്‍മനിക്ക് പോയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു.
മല്‍സ്യത്തൊഴിലാളികള്‍ എത്തിയത് ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ല. സന്നദ്ധ സംഘങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമാണ് ക്യാംപുകള്‍ നടത്തിയത്. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും ജനങ്ങളുടെ വിജയമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഓഖി ദുരന്തത്തില്‍പ്പെട്ട ആളുകള്‍ക്കുപോലും കൃത്യമായി സഹായം കൊടുക്കാന്‍ കഴിയാത്തപ്പോഴാണ് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ജനങ്ങള്‍ക്ക് ഒരു ട്രൈബ്യൂണല്‍ രൂപീകരിച്ച് അവര്‍ക്ക് ഒരു സഹായം നല്‍കണമെന്ന നിര്‍ദേശം മുഖ്യമന്ത്രിയുടെ മുന്നില്‍ സമര്‍പ്പിച്ചത്. ദുരന്തമനുഭവിക്കുന്ന ജനങ്ങളുടെ തലയില്‍ അവശ്യസാധനങ്ങള്‍ക്ക് ജിഎസ്ടിയുടെ മുകളില്‍ 10 ശതമാനം സെസ്സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം വളരെ അപ്രായോഗ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss