|    Oct 23 Tue, 2018 12:50 pm
FLASH NEWS

ഡാം അരികെ; ചെറുപറ്റ നെല്‍വയലുകളില്‍ വെള്ളമെത്തിയില്ല

Published : 8th September 2017 | Posted By: fsq

 

മേപ്പാടി: കാരാപ്പുഴ ഡാം റിസര്‍വോയറിലെ വെള്ളം കണ്‍മുന്നിലുണ്ടെങ്കിലും മേപ്പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍പ്പെട്ട ചെറുപറ്റയിലെ 80 ഏക്കറോളം വിസ്തൃതിയുള്ള നെല്‍പ്പാടങ്ങളില്‍ കൃഷിനടത്താന്‍ നിവൃത്തിയില്ലാതെ പ്രദേശത്തെ നാല്‍പ്പതോളം കര്‍ഷകര്‍. കൊല്ലത്തില്‍ ഒരു കൃഷിയിറക്കാന്‍പോലും മഴയെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണിവര്‍. പലരും നെല്‍കൃഷി ഉപേക്ഷിക്കുകയാണ്. 300-400 മീറ്റര്‍ നീളത്തില്‍ സിമന്റ് പൈപ്പോ ചെറിയ കനാലോ സ്ഥാപിച്ചാല്‍ വെള്ളത്തിന് ക്ഷാമമില്ലാതെ രണ്ട് കൃഷിയിറക്കാന്‍ കഴിയുന്നതാണ്. അതിന് ഗ്രാമപ്പഞ്ചായത്തും കാരാപ്പുഴ ഇറിഗേഷന്‍ വകുപ്പധികൃതരും കനിയണമെന്നുമാത്രം. പാടത്തേക്ക് വെള്ളമെത്തിക്കാനുള്ള സംവിധാനമൊരുക്കാന്‍ ഇപ്പോള്‍ തങ്ങള്‍ക്ക് ഫണ്ടില്ലെന്നാണ് ഗ്രാമപ്പഞ്ചായത്തധികൃതരുടെ നിലപാട്. പഞ്ചായത്ത് പണം മുടക്കി വെള്ളം കൊണ്ടുപോകാനുള്ള സംവിധാനമുണ്ടാക്കിയ ശേഷം അപേക്ഷിച്ചാല്‍ കാരാപ്പുഴ ഇറിഗേഷന്‍ വകുപ്പ് വെള്ളമെടുക്കുന്നതിന് അനുമതി നല്‍കിയേക്കും. കാരണം കൃഷിയ്ക്ക് വേണ്ടിയാണ് കാരാപ്പുഴ ഇറിഗേഷന്‍ പദ്ധതി നടപ്പാക്കിയത്. എന്നാല്‍ തൊട്ടടുത്ത് വെള്ളം കെട്ടിക്കിടക്കുമ്പോള്‍ സമീപത്തെ ചെറുപറ്റ നെല്‍വയലുകള്‍ വരണ്ടുണങ്ങുന്നത് കണ്ട് നെടുവീര്‍പ്പിടുകയാണ് കര്‍ഷകര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss