|    Oct 24 Wed, 2018 9:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് : എന്‍എസ്‌യുഐക്ക് ജയം

Published : 14th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി വിഭാഗമായ എന്‍എസ്‌യുഐക്ക് ഉജ്ജ്വല വിജയം. ആര്‍എസ്എസിന്റെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ ഒരു പതിറ്റാണ്ടു നീണ്ട അപ്രമാദിത്തം അവസാനിപ്പിച്ചാണ് എന്‍എസ്‌യുഐ വമ്പിച്ച ജയം നേടിയിരിക്കുന്നത്. നാലു ജനറല്‍ സീറ്റുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ എന്‍എസ്‌യുഐ വ്യക്തമായ വിജയം നേടി. എന്നാല്‍, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. എന്‍എസ്‌യുഐയുടെ റോക്കി തുസ്സീദാണ് യൂനിയന്‍ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി കുണാല്‍ ഷെറാവത്ത്  തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എന്‍എസ്‌യുഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി വരണാധികാരി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വോട്ടുകള്‍ വീണ്ടും എണ്ണിയതോടെ നിസ്സാര വോട്ടുകള്‍ക്ക് എബിവിപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. അതിനിടെ ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് എന്‍എസ്‌യുഐ ഇന്നു ഹൈക്കോടതിയെ സമീപിക്കും. വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത കുണാല്‍ ഷെറാവത്ത് നല്ല ഭൂരിപക്ഷത്തിനാണ് എബിവിപിയിലെ തന്റെ എതിര്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഫലമറിഞ്ഞതോടെ എന്‍എസ്‌യുഐ ദേശീയ പ്രസിഡന്റ് ഫിറോസ് ഖാന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കാംപസിനകത്തും പുറത്തും ആഹ്ലാദ പ്രകടനം നടത്തി. അതിനുശേഷം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചു. വിജയികളെ സോണിയാ ഗാന്ധി അഭിനന്ദിച്ചു. ഈ മാസം നടന്ന രാജസ്ഥാന്‍, പഞ്ചാബ് സര്‍വകലാശാലാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് എന്‍എസ്‌യുഐയുടെ ജയിച്ചത്. ഡല്‍ഹി സര്‍വകലാശാലാ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കാഴ്ച്ച വച്ച  പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലാപാടുകളും ജനദ്രോഹനയങ്ങളും സര്‍വകലാശാലാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നു. സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റോക്കി പ്രതികരിച്ചു. രാജ്യത്തെ വിദ്യാര്‍ഥികള്‍ ബിജെപിയുടെ ഫാഷിസ്റ്റ് ആശയങ്ങളെ തകര്‍ത്തെറിഞ്ഞുവെന്നതാണ് ഡല്‍ഹി സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് എന്‍എസ്‌യു ദേശീയ അധ്യക്ഷന്‍ ഫിറോസ് ഖാന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss