|    Jan 21 Sat, 2017 2:15 pm
FLASH NEWS

ഡല്‍ഹി വിമാനത്താവളത്തില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ച

Published : 10th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ച. ഇന്നലെ രാവിലെ ടെര്‍മിനല്‍ മൂന്നിലെ കാര്‍ഗോ വിഭാഗത്തിലാണ് സംഭവം. എയര്‍ ഫ്രാന്‍സ് എയര്‍ലൈന്‍സില്‍ എത്തിയ മെഡിക്കല്‍ ഉപകരണത്തില്‍നിന്നാണ് ചോര്‍ച്ചയുണ്ടായത്.
ഇതേത്തുടര്‍ന്ന് ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചു. അഗ്‌നിശമനസേനയും ദുരന്തനിവാരണ സേനയും അറ്റമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അര്‍ബുദ ചികില്‍സയ്ക്കുള്ള സോഡിയം മോളിബ്‌ഡേറ്റിന്റെ 16 പാക്കറ്റുകള്‍ അടങ്ങുന്ന കണ്‍സൈന്‍മെന്റ് കഴിഞ്ഞ ദിവസം രാത്രിയാണ് എയര്‍ ഫ്രാന്‍സ് വഴിയെത്തിയത്. ഇതില്‍നിന്നായിരുന്നു ചോര്‍ച്ച. സിഐഎസ്ബിഐഒ ഇന്റര്‍നാഷനല്‍ ദി ബയോടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് അയച്ചവയായിരുന്നു ഈ പാക്കറ്റുകള്‍.
ദുരന്തനിവാരണ സേനയും ധരംശില ആശുപത്രിയിലെ റേഡിയോളജി വിദഗ്ധരും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ റേഡിയേഷന്റെ തോത് അപകടകരമല്ലാത്ത അളവിലായതായി കണ്ടെത്തി. തുടര്‍ന്ന് അവ അവിടെനിന്ന് സുരക്ഷിതമേഖലയിലേക്കു നീക്കി. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക