|    Oct 23 Mon, 2017 7:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹി വഖ്ഫ് ബോര്‍ഡ് പിരിച്ചുവിട്ടു

Published : 8th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് പിരിച്ചുവിട്ടു. ബോര്‍ഡില്‍ അഴിമതിയും നിയമനങ്ങളില്‍ ക്രമക്കേടും ആരോപിച്ച് രണ്ടംഗങ്ങള്‍ നേരത്തേ രാജിവച്ചിരുന്നു. ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം ജംഗ് സിബിഐക്ക് കൈമാറി.
ഇതോടെ ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരും കേന്ദ്രവും തമ്മില്‍ മറ്റൊരു ഏറ്റുമുട്ടലിന് വഴിതുറന്നു. വഖ്ഫ് ബോര്‍ഡ് ലഫ്. ഗവര്‍ണര്‍ പുനസ്സംഘടിപ്പിച്ചു. ഓഖ്‌ല എംഎല്‍എ അമാനത്തുല്ലാഖാന്‍ നിയമിച്ച ബോര്‍ഡിലെ എല്ലാ നിയമനങ്ങളും റദ്ദാക്കി. മാര്‍ച്ചില്‍ രൂപീകരിച്ചശേഷം ബോര്‍ഡ് സ്വീകരിച്ച എല്ലാ തീരുമാനങ്ങളും നടപടികളും പുനപ്പരിശോധിക്കാന്‍ ഡിവിഷനല്‍ കമ്മീഷണര്‍ എ അംബരശുവിന് ജംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം.
ബോര്‍ഡില്‍ അഴിമതിയൊന്നുമില്ലെന്നാണ് ഖാന്‍ പറയുന്നത്. സ്‌പെഷ്യല്‍ സെക്രട്ടറി (പരിസ്ഥിതി-വനം) എസ് എം അലിക്ക്  മറ്റൊരു അറിയിപ്പുണ്ടാവുന്നതുവരെ ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ അധികച്ചുമതല നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക