|    Jan 19 Fri, 2018 11:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹി : രണ്ട് ബിജെപി എംഎല്‍എമാരെ പുറത്താക്കി

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ ബഹളംവച്ച് നടുത്തളത്തിലിറങ്ങിയ രണ്ട് ബിജെപി എംഎല്‍എമാരെ മാര്‍ഷലുകള്‍ ബലം പ്രയോഗിച്ച് പുറത്താക്കി. മജിന്ദര്‍ സിങ് സിര്‍സ, വിജേന്ദര്‍ ഗുപ്ത എന്നിവരെയാണ് പുറത്താക്കിയത്. നഗരത്തിലെ നാല് ശുചീകരണത്തൊഴിലാളികളുടെ മരണം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എമാര്‍ ബഹളംവച്ചത്. ഈ സമയം ചണ്ഡിഗഡില്‍ ബിജെപി നേതാവിന്റെ മകന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രശ്‌നമുയര്‍ത്തി ആംആദ്മി പാര്‍ട്ടി എംഎല്‍എമാരും ബഹളം സൃഷ്ടിച്ചു. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭ രണ്ടുതവണ നിര്‍ത്തി. വീണ്ടും സഭ സമ്മേളിച്ചപ്പോള്‍ നടുത്തളത്തില്‍ നിന്നു സ്വന്തം സീറ്റില്‍ പോയിരിക്കാന്‍ സ്പീക്കര്‍ എംഎല്‍എമാരോട് ആവശ്യപ്പെട്ടു.  ബിജെപിക്കാര്‍ ബഹളം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് ഇവരെ പുറത്താക്കാന്‍ സ്പീക്കര്‍ മാര്‍ഷലുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day