|    Feb 20 Tue, 2018 8:52 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഡല്‍ഹി യുനൈറ്റഡ് സെമിയില്‍

Published : 11th January 2017 | Posted By: fsq

 

കാഠ്മണ്ഡു: നീപാളിലെ മക്കന്‍പൂരില്‍ നടക്കുന്ന 2ാമത് തുബോര്‍ഗ് ഹെതോദ ഇന്റര്‍നാഷനല്‍ സ്വര്‍ണ കപ്പ് ടൂര്‍ണമെന്റില്‍ നവാഗതരായ ഡല്‍ഹി യുനൈറ്റഡ് ക്ലബ്ബ് സെമിയില്‍ കടന്നു. നീപാളിലെ സഹാറ ക്ലബ്ബ് പൊക്കാറയെയാണ് തോല്‍പിച്ചത് (3-2). നൈജീരിയന്‍ താരങ്ങളായ ലാഗോ രണ്ടും തോപി ഒരു ഗോളും നേടി.   നീപാളിലെ പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ ബോംജാന്‍ സ്മാരക ഫൗണ്ടേഷന്‍ ആണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ബോംജാന്‍ മരണപ്പെട്ടത്. ഭൂട്ടാന്‍, നീപാള്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ 10 ക്ലബ്ബുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. ജേതാക്കള്‍ക്ക് സ്വര്‍ണ കപ്പിന് പുറമെ 5 ലക്ഷവും രണ്ടാം സ്ഥാനക്കാര്‍ക്ക് 3 ലക്ഷം രൂപയും ലഭിക്കും. 12ന് സെമിയും 15ന്് ഫൈനലും നടക്കും. മലയാളി താരങ്ങളായ സ്വലാഹ്, റിഷാദ്, സാഗര്‍ അലി തുടങ്ങിയവര്‍ ഡല്‍ഹിക്ക് വേണ്ടി ജഴ്‌സിയണിഞ്ഞു. ഐ ലീഗ് രണ്ടാം ഡിവിഷനിലെ ടീമാണ് ഡല്‍ഹി യുനൈറ്റഡ് എഫ്‌സി. ഡല്‍ഹിയിലെ പ്രമുഖ ബിസിനസുകാരനമായ ബി എസ് മെഹ്‌റയാണ് ടീമുടമ. ബ്രസീലിയന്‍ ഡ്യുറേറ്റ് ആണ് പരിശീലകന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss