|    Mar 25 Sat, 2017 11:00 pm
FLASH NEWS

ഡല്‍ഹി മെട്രോ: നാലാംഘട്ടത്തിന് അനുമതി

Published : 16th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ നാലാംഘട്ടത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. ദേശീയ തലസ്ഥാനത്തിന്റെ പുറം പ്രദേശങ്ങളിലേക്കുകൂടി മെട്രോയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്കാണ് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയത്. നാലാംഘട്ടത്തിന്റെ ഉദ്ഘാടനത്തോടെ നഗരത്തിലെ മെട്രോലൈനുകളുടെ നീളം 450 കിലോമീറ്ററാവും. നിലവില്‍ 213ഓളം കിലോമീറ്റര്‍ മെട്രോലൈനാണ് നഗരത്തില്‍ പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്. ഈ വര്‍ഷം പൂര്‍ത്തിയാവുന്ന മൂന്നാംഘട്ടത്തോടെ 140 കിലോമീറ്ററില്‍ കൂടി മെട്രോ ഓടും. 97 കിലോമീറ്ററാണ് നാലാംഘട്ട മെട്രോ ലൈനിന്റെ നീളം.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക