|    Jul 21 Fri, 2017 4:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹി മന്ത്രി ഗോപാല്‍ റായ് ഗതാഗത വകുപ്പ് ഒഴിഞ്ഞു

Published : 15th June 2016 | Posted By: SMR

ന്യൂഡല്‍ഹി: കെജ്‌രിവാള്‍ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രി ഗോപാല്‍ റായ് ഗതാഗത വകുപ്പിന്റെ ചുമതല ഒഴിഞ്ഞു. ആരോഗ്യ കാരണങ്ങളാല്‍ ചുതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മന്ത്രി സത്യേന്ദ്ര ജയ്‌നിനാണ് ഗതാഗത വകുപ്പിന്റെ പുതിയ ചുമതല. വകുപ്പു മാറ്റത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കി.
നിലവില്‍ പൊതുമരാമത്ത്, ആരോഗ്യം, വൈദ്യുതി, ആഭ്യന്തര വകുപ്പുകളുടെ ചുമതലവഹിക്കുന്ന മന്ത്രിയാണ് ജയിന്‍. തൊഴില്‍, ജലസ്വേചനം, വെള്ളപ്പൊക്ക നിയന്ത്രണം, പൊതുഭരണം തുടങ്ങിയ വകുപ്പുകള്‍ തുടര്‍ന്നും റായ് കൈകാര്യം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക