|    May 29 Mon, 2017 10:35 pm
FLASH NEWS

ഡല്‍ഹി ഫ്‌ളാറ്റില്‍ കൗമാരക്കാരിയുടെ പാതി കത്തിയ മൃതദേഹം

Published : 30th July 2016 | Posted By: SMR

ന്യൂഡല്‍ഹി: നഗരത്തിലെ ഗാന്ധിനഗര്‍ മേഖലയിലെ ഫഌറ്റില്‍ കൗമാരക്കാരിയുടെ മൃതദേഹം പാതി കത്തിയ നിലയില്‍ കണ്ടെത്തി. ഫഌറ്റിന്റെ വാതില്‍ പുറത്തുനിന്നു പൂട്ടിയിരുന്നു. ജനലിലൂടെ പുക പുറത്തേക്കു വരുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് വാതില്‍ തകര്‍ത്താണ് ഫഌറ്റില്‍ കടന്നത്. കിടക്കയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒമ്പതാംതരം വിദ്യാര്‍ഥിനി അഞ്ജലിയാണു മരിച്ചതെന്ന് അയല്‍വാസികള്‍ പറഞ്ഞു. മാതാവിനും സഹോദരനുമൊപ്പമാണ് ഫഌറ്റില്‍ അഞ്ജലി താമസിച്ചിരുന്നത്. പോലിസ് വാതില്‍ തുറന്നപ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
വ്യാഴാഴ്ച രണ്ടുമണിയോടെ കുട്ടി സ്‌കൂളില്‍ നിന്നു തിരിച്ചെത്തിയെന്ന് അയല്‍ക്കാര്‍ പറയുന്നു. അല്‍പ്പ സമയത്തിനുശേഷം വീട്ടില്‍ നിന്നു പുകവരാന്‍ തുടങ്ങിയെന്നും അവര്‍ പറഞ്ഞു. ബലാല്‍സംഗത്തിനു ശേഷം കൊല നടത്തിയതാണോയെന്ന് സംശയിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day