|    May 25 Thu, 2017 4:07 pm
FLASH NEWS

ഡല്‍ഹി പീഡനം : പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ മോചനം തടയാനാകില്ലെന്ന് കോടതി

Published : 18th December 2015 | Posted By: G.A.G

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ജ്യോതി എന്ന പെണ്‍കുട്ടിയെ ബസ്സില്‍ വെച്ച് കൂട്ട ബലാല്‍സംഗം നടത്തി കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കാവുന്നതാണെന്ന് ഡല്‍ഹി ഹൈക്കോടതി. ജുവനൈല്‍ നിയമനുസരിച്ച്് ഇയാളെ മോചിപ്പിക്കുന്നതില്‍ തടസമില്ലെന്ന് പ്രതിയെ മോചിപ്പിക്കരുതെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഹരജി നല്‍കിയത്.
വിധി വന്നതോടെ ശിക്ഷാകാലാവധി കഴിയുന്ന മറ്റന്നാള്‍ പ്രതിയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കും. തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നാണ് വിധി കേട്ട ശേഷം ജ്യോതിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day