|    Apr 24 Mon, 2017 8:47 pm
FLASH NEWS

ഡല്‍ഹി-നോയിഡ എക്‌സ്പ്രസ് വേയില്‍ കാറുകളുടെ കൂട്ടയിടി

Published : 1st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ദീപാവലി പിറ്റേന്ന് ഡല്‍ഹി-നോയിഡ എക്‌സ്പ്രസ് ഹൈവേയില്‍ (ഡിഎന്‍ഡി) കാറുകളുടെ കൂട്ടയിടി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആറു കാറുകള്‍ കൂട്ടിയിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ദീപാവലി ആഘോഷങ്ങള്‍ മൂലമുണ്ടായ അന്തരീക്ഷ മലിനീകരണം മൂലം കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. കഴിഞ്ഞ ദിവസം  ഡല്‍ഹിയിലെ വായു മലിനീകരണ തോത് 14 ഇരട്ടി വര്‍ധിച്ചിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്നുപ്രയോഗം വ്യാപകമായതാണ് കനത്ത അന്തരീക്ഷ മലിനീകരണത്തിനു കാരണമായത്. സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day