|    Oct 22 Sun, 2017 3:00 am
Home   >  National   >  

ഡല്‍ഹി നിര്‍ഭയ ബലാല്‍സംഗ കേസിലെ പ്രതി ഗുരുതരാവസ്ഥയില്‍; ആത്മഹത്യാശ്രമമെന്ന് അധികൃതര്‍

Published : 25th August 2016 | Posted By: G.A.G

NIRBHAYA-VINAY-SHARMA

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിര്‍ഭയ ബലാല്‍സംഗ കേസിലെ പ്രതികളിലൊരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ പെണ്‍കുട്ടിയ പീഡിപ്പിച്ചവരില്‍ ഒരാളായ വിനയ് ശര്‍മയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമം നടത്തുകയായിരുന്നുവെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. പോലീസുകാരും സഹതടവുകാരും മര്‍ദിക്കുന്നുവെന്ന് കാണിച്ച് തനിക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്ന ഇയാള്‍ 2013ല്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ മറ്റൊരു പ്രതി രാംസിങ് അതേവര്‍ഷം ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക